ന്യൂ ഡൽഹി: വലിയ സ്‌ക്രീനിൽ ടെലിവിഷൻ പരിപാടികൾ വീക്ഷിക്കാൻ സാധിക്കുന്ന വിധം രാജ്യത്തെ 2000 കേന്ദ്രങ്ങളിൽ ഭാർതി എയർടെല്ലിന്റെ
ഐ.പി.ടി.വി സേവനമാരംഭിച്ചു. എയർടെല്ലിന്റെ വൈഫൈ വരിക്കാർക്കാണ് പുതിയ താരിഫിലേക്ക് മാറുന്ന മുറയ്ക്ക് ഐ.പി.ടി.വി സേവനം ലഭ്യമാവുക. ഇതോടൊപ്പം നെറ്റ്ഫ്‌ളിക്‌സ്, ആപ്പിൾ ടിവി പ്ലസ്, ആമസോൺ പ്രൈം തുടങ്ങി 29 സ്ട്രീമിംഗ് ആപ്പുകളും 350ലേറെ ടിവി ചാനലുകളും ആസ്വദിക്കാം. 699 രൂപ, 899 രൂപ,1099 രൂപ,1599 രൂപ,3999 രൂപ എന്നിങ്ങനെയാണ് വൈഫൈ വേഗതയുമായി ബന്ധപ്പെടുത്തി ഐ.പി.ടി.വി നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് സ്ട്രീമിംഗ് ആപ്പുകളുടേയും ടിവി ചാനലുകളുടേയും എണ്ണത്തിൽ വ്യത്യാസമുണ്ടാവും.
ഡൽഹി, രാജസ്ഥാൻ, ആസാം അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും എയർടെല്ലിന്റെ ഐ.പി.ടി.വി സർവീസ് ഇപ്പോൾ ലഭ്യമാണ്. നിലവിലെ എയർടെൽ വൈഫൈ വരിക്കാർക്ക് എയർടെൽ താങ്ക്‌സ് ആപ് വഴിയോ എയർടെൽ സ്റ്റോറുകൾ സന്ദർശിച്ചോ ഐ.പി.ടി.വി പ്ലാനിലേക്ക് മാറാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |