കൊച്ചി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ അജ്മൽ ബിസ്മിയിൽ ഫെഡറൽ ബാങ്ക് കാർഡ് ഉപയോഗിച്ച് നടത്തുന്ന പർച്ചേസിന് 5000 രൂപ വരെ ഇൻസ്റ്റന്റ് കാഷ്ബാക്കുമായി 'സേവിംഗ് ഡേയ്‌സ്' ഓഫറുകൾ തുടരുന്നു.
മറ്റെങ്ങും ലഭിക്കാത്ത റെക്കാഡ് വിലക്കുറവിലും ഓഫറുകളിലും ലോകോത്തര ബ്രാൻഡുകളുടെ ഹോം അപ്ലയൻസുകൾ, കിച്ചൻ അപ്ലയൻസുകൾ, അത്യാധുനിക ഗ്യാഡ്‌ജറ്റുകൾ ഇവിടെ ലഭ്യമാണ്.
ഒരു ടൺ എ.സികൾ 23,990 രൂപ മുതലും 32 ഇഞ്ച് എൽ.ഇ.ഡി ടിവികൾ 5,990 രൂപ മുതലും റെഫ്രിജറേറ്ററുകൾ 9,990 രൂപ മുതലും വാഷിംഗ് മെഷീനുകൾ 6490 രൂപ മുതലും വാങ്ങാനാകും. സീറോ ഡൗൺ പേമെന്റിൽ, 30 മാസത്തെ ഇ.എം.ഐ സൗകര്യത്തോടെയും 25,000 രൂപ വരെ ക്യാഷ് ബാക് ഓഫറുകൾ ലഭ്യമാണ്. സാംസംഗ് എ സീരീസ് മോഡൽ ഫോൺ പർച്ചേയ്‌സുകൾക്കൊപ്പം 25വാട്ട് അഡാപ്റ്ററും ലഭിക്കും. ഓഫറുകൾ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |