കൊച്ചി: വെറും 1,200 കോടി രൂപ! ഈ മെഴ്സിഡെസ്-ബെൻസ് കാറിന്റെ വിലയാണിത്. ഈമാസം ആദ്യം ലേലത്തിൽ വിറ്റഴിഞ്ഞ ബെൻസിന്റെ 1955 മോഡൽ കാറിനാണ് 14.30 കോടി ഡോളർ വിലകിട്ടിയത്. ലോകത്തെ ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റുപോയ കാറെന്ന പട്ടവും ഈ ബെൻസ് താരം സ്വന്തമാക്കി.
1955ൽ നിർമ്മിക്കപ്പെട്ട മെഴ്സിഡെസ്-ബെൻസ് 300 എസ്.എൽ.ആർ ഉലെൻഹൗട്ട് കൂപ്പേ കാറാണിത്. കാറിന്റെ രൂപകർത്താവും ചീഫ് എൻജിനിയറുമായ റുഡോൾഫ് ഉലെൻഹൗട്ടിനോടുള്ള ബഹുമാനാർത്ഥമാണ് മോഡലിന് ആ പേര് നൽകിയത്.
ഈ കാറിന്റെ രണ്ടു വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ ഭൂമുഖത്തുള്ളത്. ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിലുള്ള മെഴ്സിഡെസ്-ബെൻസ് മ്യൂസിയത്തിൽ മേയ് 5ന് ആയിരുന്നു ലേലം. പരിസ്ഥിതിസംരക്ഷണം, അന്തരീക്ഷ മലിനീകരണം കുറയ്ക്കൽ തുടങ്ങിയ പരിശ്രമങ്ങൾക്കായാണ് ലേലത്തിൽ ലഭിച്ചതുക വിനിയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |