കൊച്ചി: പ്രവാസി ഇന്ത്യക്കാർക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി, ഫോൺ ബില്ലുകളും സ്‌കൂൾ ഫീസ്, നികുതികൾ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകളും രൂപയിൽ തന്നെ അടയക്കാൻ കനറാ ബാങ്ക് സൗകര്യമൊരുക്കുന്നു. ഭാരത് ബിൽ പേമെന്റ് സിസ്റ്റവുമായി (ബിബിപിഎസ്) ചേർന്നാണ് കനറാ ബാങ്ക് പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികൾക്കാണ് ഈ സൗകര്യം ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. നാഷണൽ പെയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് ബിൽപേ ലിമിറ്റഡുമായും ഒമാനിലെ മുസൻദം എക്‌സ്‌ചേഞ്ചുമായും സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്കായി ഈ സൗകര്യമൊരുക്കുന്ന ആദ്യ പൊതുമേഖലാ ബാങ്കാണ് കനറാ ബാങ്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |