ന്യൂഡൽഹി: 2024-25 വർഷത്തെ നാലാം പാദത്തിൽ പേടിഎം(വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) 1,911 കോടി രൂപയുടെ വരുമാനം നേടി. നികുതി, പലിശ എന്നിവയ്ക്ക് മുൻപുള്ള ആദായം 81 കോടി രൂപയും നികുതിക്ക് ശേഷമുള്ളത് 23 കോടി രൂപയുമാണ്.
മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 1.24 കോടി കച്ചവടക്കാർ പേടിഎം സംവിധാനം ഉപയോഗപ്പെടുത്തുന്നു. നാലാം പാദത്തിൽ പുതുതായി ചേർന്നവരുടെ എണ്ണം എട്ട് ലക്ഷമാണ്.
രാജ്യത്തെ ചെറുകിട ഇടത്തരം വ്യാപാര മേഖല വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൊബൈൽ പേയ്‌മെന്റിലും ഇൻഷ്വറൻസ് തുടങ്ങിയ ധനകാര്യ സേവനങ്ങളുടെ വിതരണത്തിലും വലിയ വളർച്ച സാദ്ധ്യതയാണ് കമ്പനി കാണുന്നത്.
രാജ്യത്തെ ആദ്യ സോളാർ സൗണ്ട് ബോക്‌സും മഹാകുംഭ് സൗണ്ട്‌ബോക്‌സും അവതരിപ്പിച്ച പേടിഎം ഈ രംഗത്ത് മുൻപന്തിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |