കൊച്ചി: അമേരിക്കയിലേക്ക് കശുവണ്ടി കയറ്റി അയക്കുന്ന മികച്ച ഇന്ത്യൻ വ്യവസായിക്ക് ഇൻഡോ - അമേരിക്കൻ ചേംബർ ഒഫ് കൊമേഴ്‌സ് (ഐ.എ.സി.സി) ഏർപ്പെടുത്തിയ എക്‌സ്‌പോർട്ട് എക്‌സലെൻസ് പുരസ്‌കാരം ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ. രാജ്‌മോഹൻ പിള്ളയ്ക്ക്. കേരള - അമേരിക്ക സംയുക്ത ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടന്ന ഉച്ചകോടിയിൽ മന്ത്രി പി. രാജീവ് പുരസ്‌കാരം സമ്മാനിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന നിർമ്മാതാക്കളിലൊന്നാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റാ ഗ്രൂപ്പ്. നട്ട് കിങ്, ഒലേ തുടങ്ങിയവ ബീറ്റാ ഗ്രൂപ്പിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകളാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |