തിരുവനന്തപുരം: ഓയിൽ ആൻഡ് ഗ്യാസ് മാർക്കറ്റിംഗ് കമ്പനികൾ നടത്തുന്ന രണ്ടാഴ്ച നീളുന്ന സാക്ഷം 2023 എണ്ണ, വാതക സംരക്ഷണ കാമ്പയിൻ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
പെട്രോളിയം ഉത്പന്നങ്ങളുടെ ന്യായമായ ഉപയോഗം, സംരക്ഷണം എന്നിവയെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിൽ ഓയിൽ ആൻഡ് ഗ്യാസ് മാർക്കറ്റിംഗ് കമ്പനികൾ നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ഇപ്പോൾ 1.67 കോടിയിൽ എത്തിയതിനെക്കുറിച്ച് പരാമർശിച്ച മന്ത്രി, പെട്രോളിയം ഉത്പന്നങ്ങളുടെ യുക്തിസഹമായ ഉപയോഗം, ശുദ്ധവും ഹരിതവുമായ ഇന്ധനങ്ങൾ/പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ എന്നിവയിലേക്ക് മാറേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഉൗന്നിപ്പറഞ്ഞു.
കേരള, ലക്ഷദ്വീപ് സംസ്ഥാന തല കോ ഓർഡിനേറ്ററും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് സി.ജി.എം ആൻഡ് സ്റ്റേറ്റ് ഹെഡുമായ സഞ്ജിബ് കുമാർ ബെഹ്ര, ജയദീപ് പോത്തർ, ഡി.ജി.എം (റീട്ടെയിൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, സുനിൽ കുമാർ ടി.യു, ഡി.ജി.എം (കൊച്ചി എൽ.പി.ജി റീജിയണൽ ഓഫീസ്), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, എം. വിജു, ജിഎം (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്), ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ ലിമിറ്റഡ് എന്നിവർ സംബന്ധിച്ചു.
ന്ത്യയിലെ നിലവിലെ ഊർജ സാഹചര്യത്തെക്കുറിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് സി.ജി.എം ആൻഡ് സ്റ്റേറ്റ് ഹെഡുമായ സഞ്ജിബ് കുമാർ ബെഹ്ര വിശദീകരിച്ചു. എത്തനോൾ മിശ്രിതത്തിനുള്ള റോഡ് മാപ്പ്, പ്രാഥമിക ഊർജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിന്റെ പങ്ക് വർദ്ധിപ്പിക്കൽ, സി.എൻ.ജി/എൽ.എൻ.ജി എന്നിവയുടെ ഉപയോഗം, ഗതാഗത ഇന്ധനങ്ങൾ, ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത്, ഉജ്ജ്വല പദ്ധതി, ഇമൊബിലിറ്റി എന്നിവയുൾപ്പെടെയുള്ള പുതിയ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡി.ജി.എം അനിൽ വാസു സ്വാഗതവും പി.ജി. ജോയ് ഗെയിൽ ഡി.ജി.എം (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) നന്ദിയും പറഞ്ഞു. സാക്ഷം 2023ന്റെ ഭാഗമായി ഏപ്രിൽ 24 മുതൽ മെയ് 8 വരെ കേരള സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |