കോട്ടയം: കിലോയ്‌ക്ക് 206 രൂപ വരെ ഉയർന്ന റബർ വില 200 ൽ താഴെ എത്തിക്കാൻ ടയർലോബി വിപണിയിൽ നിന്നു വിട്ടുനിന്നു കളിച്ചതോടെ ആഭ്യന്തര വില ഇടിഞ്ഞു .റബർ ബോർഡ് വില 196 രൂപയും വ്യാപാരി വില 188 രൂപയിലേക്കും താഴ്ന്നു. കനത്ത ചൂടിനാൽ ഇലപൊഴിച്ചിലുള്ളതിനാൽ ടാപ്പിംഗ് സജീവമല്ല. വൻകിടതോട്ടങ്ങൾ മഴ മറയൊരുക്കി മൺസൂണിനായി കാത്തിരിക്കുകയാണ് .
അമേരിക്ക വ്യാപാര ചുങ്കം ഉയർത്തിയതോടെ വിലയിടിവ് പ്രതിഭാസം മാറി. ഉത്പാദനം കുറഞ്ഞതോടെ വിദേശ വിപണിയിൽ റബർ വില ഉയരുകയാണ്. ബാങ്കോക്കിൽ ആർ,എസ് എസ് ഫോർ ഒൻപത് രൂപ കൂടി 208ൽ എത്തി.
##############
കുതിച്ചുയർന്ന് കിലോയ്‌ക്ക് 721 രൂപയുടെ റെക്കാഡിട്ട കറുത്ത പൊന്നിന്റെ വില നിലം പൊത്തി . രണ്ടാഴ്ചക്കുള്ളിൽ 25 രൂപയാണ് ഇടിഞ്ഞത്. വില ഇടിയുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ തിരക്കിട്ട് മുളക് വിറ്റൊഴിഞ്ഞു. 690 രൂപ നിരക്കിൽ ശ്രീലങ്കൻ കുരുമുളക് വിപണിയിലുണ്ട്. ഹൈറേഞ്ച് കുരുമളകിന്റെ എരിവും ഗുണ നിലവാരവുമില്ലെങ്കിലും മസാല കമ്പനികൾക്ക് ഇതിനോടാണ് താത്പര്യം. ഉത്തരേന്ത്യൻ വിപണിയും ഹൈറേഞ്ച് കുരുമുളകിനോട് താത്പര്യം കാട്ടുന്നില്ല.
പ്രമുഖ കുരുമുളക് ഉത്പാദകരായ ഇന്തോനേഷ്യയിലും ബ്രസീലിലും അടുത്ത മാസം വിളവെടുപ്പ് തുടങ്ങും. ശ്രീലങ്കൻ കുരുമുളകിന് പുറമേ വിയറ്റ്നാം ,ബ്രസീൽ ,ഇന്തോനേഷ്യ കുരുമുളകും വിപണിയിൽ എത്തിയാൽ വില ഇനിയും ഇടിഞ്ഞേക്കും. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിൽ 20 ശതമാനം ഉത്പാദനം കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |