മുംബയ്: ബജാജ് ഫിനാൻസ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ പ്രവർത്തനഫലം പ്രഖ്യാപിച്ചു. ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം 3158 കോടി രൂപയാണ്. കഴിഞ്ഞ സമാന കാലയളവിലെതിനേക്കാൾ 30ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,419 കോടി രൂപയായിരുന്നു അറ്റാദായം. അറ്റവരുമാനം കഴിഞ്ഞ കാലയളവിനേക്കാൾ 28 ശതമാനം ഉയർന്നു. മുൻ വർഷം നാലാം പാദത്തിൽ 6,061 കോടി രൂപയായിരുന്നത് ഈകാലയളവിൽ 7,771 കോടി രൂപയായി. പ്രവർത്തന ചെലവ് മുൻ വർഷ സമാന പാദത്തിൽ 34.5 ശതമാനം ആയിരുന്നത് ഇത്തവണ 34.1ശതമാനമായി.
മാർച്ച് പാദത്തിൽ പുതുതായി ബുക്ക് ചെയ്ത ലോണുകളുടെ എണ്ണം 25 ശതമാനം ഉയർന്ന് 7.56 മില്യൺ ആയി. മുൻ കാലയളവിൽ ഇത് 6.28 മില്യൺ ആയിരുന്നു. പ്രവർത്തനഫലം പുറത്തുവിട്ടതോടെ കമ്പനി ഓഹരി ഒന്നിന് 30 രൂപയെന്ന നിലയിൽ ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |