കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് പുത്തൻ എ. ഐ ടിവികളുടെ ലോഞ്ചിനൊപ്പം ഇന്ത്യയിൽ 10,000 കോടി രൂപയുടെ ടെലിവിഷൻ വില്പന ലക്ഷ്യമിടുന്നു. എ. ഐ ഫീച്ചറോടുകൂടിയ 8കെ നിയോ ക്യു. എൽ. ഇഡി, 4 കെ നിയോ ക്യു. എൽ. ഇഡി, ഒ. എൽ. ഇ. ഡി ടെലിവിഷനുകൾ അവതരിപ്പിച്ചതിലൂടെ ഈ വർഷം ഇന്ത്യൻ വിപണയിൽ മുന്നേറാൻ സാധിക്കുമെന്ന് സാംസംഗ് ഇന്ത്യ വിഷ്യൽ ഡിസ്പ്ലേ ബിസിനസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു. മികച്ച പിക്ചർ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടുംകൂടിയ നിയോ ക്യു. എൽ. ഇ. ഡി 8കെ എ. ഐ ടെലിവിഷനുകൾ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |