വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് ബ്രാൻഡിന് കീഴിൽ മൗസ്, കീബോർഡുകൾ, വെബ്‌ക്യാമുകൾ എന്നിവയുടെ നിർമാണം അവസാനിപ്പിച്ച് കമ്പനി.പകരം ഇവ ഉൾപ്പെടുന്ന സർഫേസ്-ബ്രാൻഡഡ് പിസി ആക്‌സസറികൾ വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. സർഫേസ് ബ്രാൻഡിന് കീഴിലുള്ള വിൻഡോസ് പിസി ആക്‌സസറീസ് പോർട്ട്‌ഫോളിയോയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മൈക്രോസോഫ്റ്റിലെ സീനിയർ കമ്മ്യൂണിക്കേഷൻസ് മാനേജർ ഡാൻ ലെയ്‌കോക്ക് പറഞ്ഞു. സർഫേസ്-ബ്രാൻഡഡ് പിസി ആക്‌സസറികളുടെ ഒരു ശ്രേണി ഒരുക്കാനാണ് ലക്ഷ്യമെന്നും ലെയ്കോക്ക് പറഞ്ഞു. നിലവിലുള്ള മൈക്രോസോഫ്റ്റ് ബ്രാൻഡഡ് പിസി ആക്‌സസറികളായ മൗസ്, കീബോർഡുകൾ, വെബ്‌ക്യാമുകൾ എന്നിവ വിപണികളിൽ നിലവിലുള്ള വിൽപന വിലയിൽ സപ്ലൈ തീരുന്നതുവരെ വിൽക്കും.
സർഫേസ് ഫാമിലി ഒഫ് ആക്‌സസറികളിൽ നിരവധി മികച്ച കീബോർഡുകളും മൗസുകളും ഉൾപ്പെടും, എന്നാൽ അവ മൈക്രോസോഫ്റ്റ് ബ്രാൻഡഡ് ഉത്പന്നങ്ങളേക്കാൾ വിലകൂടിയതായിരിക്കും.
മൈക്രോസോഫ്റ്റ് കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്ലി സർഫേസ് ആക്‌സസറികൾ അവതരിപ്പിക്കുമോ അതോ പ്രീമിയം ആക്‌സസറികളിലേക്ക് പൂർണ്ണമായും മാറുമോ എന്ന് വ്യക്തമാക്കിയില്ല.
അതേസമയം മൈക്രോസോഫ്റ്റിന്റെ അറ്റവരുമാനം മാർച്ചിൽ അവസാനിച്ച പാദത്തിൽ 7ശതമാനം വർധിച്ച് 18.3 ബില്യൺ ഡോളറിലെത്തി. ഇത് മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 9ശതമാനം വർദ്ധിച്ചു. 52.9 ബില്യൺ ഡോളർഅറ്റവില്പന റിപ്പോർട്ട് ചെയ്തു,
മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺ എ.ഐ യുടെ ചാറ്റ് ജി.പി.ടി ലോകമെമ്പാടും തരംഗമായി മാറിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് ക്ലൗഡ് 28.5 ബില്യൺ ഡോളർ വരുമാനം റിപ്പോർട്ട് ചെയ്തു, ഇത് വർഷം തോറും 22ശതമാനം വർധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |