മുംബയ്: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൽ.ഐ.സി) പുതിയ പോസ്റ്റ് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീം അവതരിപ്പിച്ചു. ജീവനക്കാരുടെ റിട്ടയർമെന്റിനു ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ബാധ്യതകൾ നിറവേറ്റുന്നതിന് തൊഴിലുടമകളെ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ്, ഗ്രൂപ്പ് സേവിംഗ്സ് ഇൻഷുറൻസാണ്. ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് കവർ ആനുകൂല്യവും (സം അഷ്വേർഡ്) നൽകുന്നു. കൂടാതെ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള ഏതൊരു തൊഴിലുടമയ്ക്കും ഈ പദ്ധതി സ്വീകരിക്കാവുന്നതാണ്. എൽ.ഐ.സി.ക്ക് ഇത് കൂടാതെ പതിനൊന്ന് ഗ്രൂപ്പ് ഇൻഷ്വറൻസും ഒരു ഗ്രൂപ്പ് ആക്സിഡന്റ് ഇൻഷ്വറൻസും നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |