ന്യൂഡൽഹി: രാജ്യത്ത് 2000 രൂപ നോട്ട് പിൻവലിക്കാനുള്ള റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) തീരുമാനം രാജ്യത്തിന് ഗുണം ചെയ്യുമെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. ഡിജിറ്റൻ ഇടപാടുകൾ വർദ്ധിക്കും. നോട്ട് പിൻവലിക്കൽ സമൂഹത്തിലെ സാധാരണക്കാരെ ബാധിക്കില്ല. ഇവരുടെ ദൈനംദിന ജീവിതത്തിൽ 2000 രൂപാ നോട്ടുകൾ കാര്യമായി ഉപയോഗിക്കുന്നില്ല. മിക്ക സാധാരണക്കാരും ഡിജിറ്റൽ ഇടപാടുകൾ ആണ് നടത്തുന്നതെന്നും ദേശീയ വാർത്താ ഏജൻസിയോട് അദ്ദേഹം പ്രതികരിച്ചു.
ഡിജിറ്റൽ ഇടപാടുകൾ സാധാരണക്കാരുടെ വ്യവഹാരം കൂടുതൽ എളുപ്പമാക്കിയെന്നും ഇതിലൂടെ പല ബുദ്ധിമുട്ടുകളും കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്പോൾ ഡിജിറ്റൽ പണം ഉപയോഗിക്കുന്നുണ്ട്. കാലക്രമേണ അതിന്റെ ഉപയോഗം കൂടും. 3 ട്രില്യൻ യുഎസ് ഡോളറിന്റെ ഇടപാടുകൾ ഡിജിറ്റലായി നടക്കുന്നുണ്ട്. നിലവിൽ 2000 രൂപയുടെ നോട്ടുകൾ 10 ശതമാനം മാത്രമാണ് പ്രചാരത്തിലുള്ളത്. 2026-ഓടെ എല്ലാ ഇടപാടുകളുടെയും 65 ശതമാനവും അല്ലെങ്കിൽ മൂന്നിൽ രണ്ടെണ്ണവും ഡിജിറ്റൽ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |