ചെന്നൈ: സ്വർണാഭരണങ്ങളിലെ ഗുണമേന്മ മുദ്രയായ എച്ച്.യു.ഐ.ഡിയുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങി പ്രമുഖ ജുവലറി ഗ്രൂപ്പായ ജോസ് ആലുക്കാസ്. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനും വിപണിയിലെ മോശം പ്രവണതകൾ ഇല്ലാതാക്കാനും കേന്ദ്രം എച്ച്.യു.ഐ.ഡി. മുദ്ര ഇല്ലാത്ത സ്വർണാഭരണങ്ങളുടെ വില്പന നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഫെസ്റ്റ് ഉൾപ്പെടെ വിവിധ പരിപാടികൾ നടത്തുന്നത്. 'എച്ച്.യു.ഐ.ഡി നൽകും ധൈര്യം' എന്ന പേരിലാണ് ജോസ് ആലുക്കാസിന്റെ പ്രചാരണങ്ങൾ നടക്കുന്നത്.
ആദ്യമായി 916-ബി.ഐ.എസ് മുദ്രണങ്ങൾ പതിപ്പിച്ച സ്വർണാഭരണങ്ങൾ വിറ്റു തുടങ്ങിയ ജുവലറി ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ജോസ് ആലുക്കാസ്, എച്ച്.യു.ഐ.ഡി നിർബന്ധമാക്കിയപ്പോൾ തന്നെ 100 ശതമാനം ആഭരണങ്ങളിലും ആറക്ക ആൽഫാന്യൂമറിക് യുനീക്ക് ഐഡന്റിഫിക്കേഷൻ കോഡ് പതിപ്പിച്ചിരുന്നു. എക്‌സ്‌ചേഞ്ച് ഫെസ്റ്റിലൂടെ എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത പഴയ സ്വർണാഭരണങ്ങൾ മാറ്റി എച്ച്.യു.ഐ.ഡി മുദ്രയുള്ള പുതിയ ആഭരണം വാങ്ങാം. ഈ എക്‌സ്‌ചേഞ്ച് ഫെസ്റ്റിൽ ആകർഷകമായ ഓഫറുകളും ലഭിക്കും.
എച്ച്.യു.ഐ.ഡി നിർബന്ധമാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന ആഭരണങ്ങളുടെ ഉറവിടം, പരിശുദ്ധി, തൂക്കം തുടങ്ങിയവ എപ്പോൾ വേണമെങ്കിലും അറിയാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |