കൊച്ചി: ഹരിത കപ്പൽ ഗതാഗതവും തുറമുഖങ്ങളുടെ ഡിജിറ്റലൈസേഷനും ലക്ഷ്യമിട്ട് അഞ്ചു പദ്ധതികൾ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ, ജലഗതാഗത വകുപ്പ് നടപ്പാക്കും. മൂന്നാറിൽ ഇന്നലെ സമാപിച്ച ചിന്തൻ ശിബിറിലാണ് 'പഞ്ചകർമ്മ സങ്കൽപ്പ് "പദ്ധതി വകുപ്പ് മന്ത്രി സർബാനന്ദ സോനാവാൾ പ്രഖ്യാപിച്ചത്.
ശിബിറിൽ ചർച്ചചെയ്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ശിബിറിൽ ഷിപ്പിംഗ്, തുറമുഖ, ജലഗതാഗത, ടൂറിസം സഹമന്ത്രി ശ്രീപാദ് നായിക്, വകുപ്പ് സെക്രട്ടറി സുധാൻഷ് പന്ത് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രഖ്യാപനങ്ങൾ
# ഹരിത കപ്പൽ ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് 30 ശതമാനം ധനസഹായം വകുപ്പ് നൽകും
# ഗ്രീൻ ടഗ് ട്രാൻസിഷൻ പരിപാടിയിൽ ജവർഹലാൽ നെഹ്റു, വി.ഒ. ചിദംബരനാർ, പാരാദ്വീപ്, ദീൻദയാൽ, കണ്ട്‌ള തുറമുഖങ്ങൾക്ക് രണ്ട് ടഗുകൾ വീതം നൽകും
# ദീൻദയാൽ, കണ്ട്‌ള, വി.ഒ. ചിദംബരനാർ, തൂത്തുക്കുടി തുറമുഖങ്ങളെ ഹരിത ഹൈഡ്രജൻ ഹബുകളായി വികസിപ്പിക്കും
# കടൽ, നദികൾ എന്നിവയിലൂടെയുള്ള ടൂറിസം പ്രോത്സാഹിപ്പിക്കാനും ബുക്കിംഗിനും സിംഗിൾ വിൻഡോ പോർട്ടൽ വികസിപ്പിക്കും
# തൂത്തുക്കുടി, ജവഹർലാൽ നെഹ്റു തുറമുഖങ്ങളെ 2024ൽ സ്‌മാർട്ട് തുറമുഖങ്ങളായി പ്രഖ്യാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |