കൊച്ചി: പുരുഷന്മാർക്കായുള്ള പാദരക്ഷകളുടെ വിപണിക്ക് ഊർജം പകരാൻ ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ പുതിയ കളക്ഷനായ വാക്കറൂ പ്ലസിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. കാഴ്ചയിൽ പ്രീമിയം ലുക്ക് നൽകുന്ന ഈ പാദരക്ഷകൾ രൂപഭംഗിയിലും ഗുണമേന്മയിലും ഉപഭോക്താക്കളുടെ പ്രതീക്ഷകളെ തൃപ്ക്ക്തിപ്പെടുത്തുന്നു. താങ്ങാവുന്ന വിലയിൽ പ്രീമിയം ഡിസൈനുകൾ നൽകുക വഴി പാദരക്ഷാ വിപണിയിൽ ഒരു പുതിയ മന്നേറ്റത്തിന് തുടക്കമിടുകയാണ് വാക്കറൂവിന്റെ ലക്ഷ്യം.
'പാദരക്ഷകളുടെ ലോകത്തിൽ പുതിയ മന്നേറ്റങ്ങൾക്ക് വഴിതുറന്ന ചരിത്രമാണ് വാക്കറൂവിനുള്ളത്. ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് പുതിയ ശ്രേണി വാക്കറൂവിന്റെ ലക്ഷ്യമെന്ന് വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ വി നൗഷാദ് പറഞ്ഞു.
'പ്രീമിയം ക്വാളിറ്റി താങ്ങാവുന്ന വിലയിൽ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അത് തേടി കണ്ടെത്തുകയും ചെയ്യുന്ന ഉപഭോക്താക്കളാണ് ഇന്നത്തെ വിപണിയിലുള്ളത്. ഈ വസ്തുത മനസ്സിലാക്കി ഉപഭോക്താക്കളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന പാദരക്ഷകളുടെ ശ്രേണിയാണ് വാക്കറൂ പ്ലസ് കാഴ്ചവയ്ക്കുന്നതെന്ന് ലോഞ്ച് വേളയിൽ വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രാജേഷ് കുര്യൻ പറഞ്ഞു.
നടത്തത്തിൽ മികച്ച സുഖമേകുന്ന വാക്കറൂ പ്ലസ് കളക്ഷൻ വഴി പ്രീമിയം കാറ്റഗറിയിലും വാക്കറൂവിന് സാന്നിദ്ധ്യമുറപ്പിക്കാനാകും. കേരളത്തിൽ ആദ്യമായി ലോഞ്ച് ചെയ്ത വാക്കറൂ പ്ലസിന് വളരെ പോസിറ്റീവായ പ്രോത്സാഹനമാണ് ലഭിച്ചത്. ഈ പ്രചോദനത്തിൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും വാക്കറൂ പ്ലസ് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |