കൊച്ചി: ഓണം പ്രമാണിച്ച് ബ്രാഹ്മിൻസ് ഫുഡ്സ് വാൽക്കണ്ണാടി എന്ന സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ബമ്പറായി 10 പവൻ സ്വർണം സമ്മാനമായി ലഭിക്കുന്നതാണ് പദ്ധതി. ബ്രാഹ്മിൻസ് സാമ്പാർ പൊടി വാങ്ങുന്നവർ കവറിലെ ലോട്ട് നമ്പർ 57575 നമ്പരിലേയ്ക്ക് എസ്.എം.എസ് ചെയ്യണം.
വിജയികൾക്ക് ആഴ്ചതോറും സ്വർണനാണയം സമ്മാനമായി ലഭിക്കും. ബമ്പർ സമ്മാനമായി 10 പവൻ തൂക്കമുള്ള വാൽക്കണ്ണാടി നൽകും. സെപ്തംബർ 15 വരെയാണ് പദ്ധതിയിൽ പങ്കെടുക്കാനുള്ള സമയപരിധിയെന്ന് വിപ്രോ ബ്രാഹ്മിൻസ് ഫുഡ്സ് സെയിൽസ് പ്രമോഷൻസ് മാനേജർ കരൺ കഠാരിയ അറിയിച്ചു.
മൊത്തചില്ലറ വ്യാപാരികൾക്കായി അശ്വമേധം എന്ന പദ്ധതിയും ആരംഭിച്ചു. ബ്രാഹ്മിൻസ് ഉത്പന്നങ്ങൾ നിറച്ച കണ്ണാടിക്കൂട്ടിൽ എത്ര പായ്ക്കറ്റുകളുണ്ടെന്ന് കൃത്യമായി പ്രവചിക്കുന്നവർക്ക് ബി.എം.ഡബ്ളിയു കാർ സമ്മാനമായി ലഭിക്കും.
വിപ്രോ കൺസ്യൂമർ ഏറ്റെടുത്തശേഷം ബ്രാഹ്മിൻസിന്റെ വിപണി സാന്നിദ്ധ്യം വർദ്ധിച്ചു. ഓണക്കാലത്ത് ഉയർന്ന വിപണിയാണ് ലക്ഷ്യമെന്ന് കരൺ കഠാരിയ പറഞ്ഞു. മാനേജർ പി.സി. സെബാസ്റ്റ്യനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |