കൊച്ചി: ആഗോള വിപണിയിൽ സ്വർണവില ചാഞ്ചാടുമ്പോൾ കേരളത്തിൽ സ്വർണവില കീഴോട്ട്. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് സ്വർണവില 43880 രൂപയിലെത്തി. 15 രൂപ കുറഞ്ഞ് ഗ്രാമിന് വില 5485 രൂപയിലെത്തി.മൂന്ന് ദിവസത്തിന് ശേഷം സ്വർണവില വെള്ളിയാഴ്ച്ച ഉയർന്നിരുന്നു. അതിന്ശേഷമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് സ്വർണ വില എത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്.
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം
സ്വർണവിലയിലെ ഇടിവ് ഉപഭോക്താക്കൾക്ക് ഏറെ ഗുണമാകുകയാണ്. പ്രത്യേകിച്ചും വിവാഹ സീസണെത്തിയതോടെ. കഴിഞ്ഞ അക്ഷ തൃതീയ കാലത്ത് സ്വർണ വില ഉയർന്നിരുന്നു. ഇത് ഉപഭോക്താക്കളെ സ്വർണത്തിൽ നിന്ന് അകറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |