കൊച്ചി: മുത്തൂറ്റ് ഫിനാൻസും ഫിക്കിയും ചേർന്ന് സംഘടിപ്പിച്ച കോർപ്പറേറ്റ് സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ മുത്തൂറ്റ് മൈക്രോഫിൻ ജേതാക്കളായി. കൊച്ചിൻ സ്പോർട്സ് അരീനയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ എഫ്സിഐ ഒഇഎൻ കണക്ടേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (53) മുത്തൂറ്റ് ടീം തോൽപ്പിച്ചത്.
കിംസ് ഹെൽത്ത്, വിഗാർഡ് ഇൻഡസ്ട്രീസ്, മുത്തൂറ്റ് ഫിനാൻസ്, ഡിപി വേൾഡ്, ടിസിഎസ് കൊച്ചി, ലുലു ഗ്രൂപ്പ് എന്നിവയുൾപ്പെടെ മൊത്തം എട്ട് കോർപ്പറേറ്റ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡിലെ സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് സഹീർ, ഏറ്റവും കൂടുതൽ സ്കോർ നേടി. മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡ് സീനിയർ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് മുകിൽ ചന്ദ്രൻ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ വിജയികൾക്ക് 50,000 രൂപയും, റണ്ണേഴ്സ്അപ്പിന് 20,000 രൂപയും സമ്മാനമായി ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |