എക്സിബിഷന് നാളെ സമാപനം
കൊച്ചി: പൗൾട്രി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എക്‌സിബിഷനായ ' പൗൾട്രി ഇൻഡ്യ 2023" ന് നാളെ സമാപനം. ഹൈദ്രാബാദ് ഹൈടെക് ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന എക്‌സിബിഷനിൽ കേരളത്തിൽ നിന്നടക്കം പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് കർഷകരാണ് പങ്കെടുക്കുന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്ന 421 ലധികം കമ്പനികളാണ് എക്‌സിബിഷനിൽ പങ്കെടുക്കുന്നത്.
രണ്ടു ദിവസമായി നടന്നു വരുന്ന പ്രദർശനത്തിൽ കർഷരുടെയും പൊതുജനങ്ങളുടെയും വൻ പങ്കാളിത്തമാണ് ഉണ്ടാകുന്നത്. 2007 മുതൽ സംഘടിപ്പിച്ചുവരുന്ന പ്രദർശനം പൗൾട്രി മേഖലയിൽ അന്താരാഷ്ടനിലവാരത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രദർശനമാണ്.എക്‌സിബിഷനു മുന്നോടിയായി രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള കാർഷിക മേഖലയിലെ പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുത്ത ' നോളഡ്ജ് ഡേ ' എന്ന പേരിൽ ഏകദിന സാങ്കേതിക സെമിനാറും സംഘടിപ്പിച്ചിരുന്നു.
......................
പൗൾട്രി ബിസിനസ് മേഖലയിലെ നവീന സാങ്കേതിക വിദ്യയും നൂതന ആശയങ്ങളും ജനങ്ങളിലെത്തിക്കുക,ആരോഗ്യ പരിപാലന, പോഷകാഹാരങ്ങളിൽ പൗൾട്രി ഉത്പന്നങ്ങളുടെ പ്രാധാന്യം, അറിവ് എന്നിവ സമൂഹത്തിന് പകർന്നു നൽകുകയെന്നതാണ് എക്‌സിബിഷൻ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
ഉദയ് സിംഗ് ബയാസ്, ഇന്ത്യൻ പൗൾട്രി എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ്
അസോസിയേഷൻ ( ഐ.പി.ഇ.എം.എ) പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |