കൊച്ചി: ആഗോള മേഖലയിലെ വമ്പൻമാരായ ആമസോണും ഗൂഗിളും ആയിരത്തിനടുത്ത് ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്.
ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്വെയർ, എൻജിനിയറിഗ് ടീമിൽ ജോലിചെയ്യുന്ന നിരവധി ജീവനക്കാരെയാണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഒഴിവാക്കുന്നത്. വോയ്സ് ആക്ടിവേറ്റഡ് ഗൂഗിൾ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാൽറ്റി ഹാർഡ്വെയർ മേഖലകളിലെ നിരവധി പോസ്റ്റുകൾ കമ്പനി നിറുത്തലാക്കി. കാര്യക്ഷമത കുറഞ്ഞവരെ ഒഴിവാക്കി ഉത്പന്ന വികസനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഗോള തലത്തിൽ ജീവനക്കാരെ കുറയ്ക്കുന്നതെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. വിവിധ രാജ്യങ്ങളിലായി 1.82 ലക്ഷം ജീവനക്കാരാണ് ഗൂഗിളിൽ ജോലി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |