സോൾ: ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും രാജ്യത്തിനുള്ളിൽ കിം കുടുംബത്തിന് ആരാധകരെ സൃഷ്ടിക്കാനും നേതൃത്വം വഹിച്ച കിം കി നാം (94) അന്തരിച്ചു. ഏറെ നാളായി രോഗ ബാധിതനായിരുന്നു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ പിതാവ് കിം ജോംഗ് ഇല്ലിന്റെ വിശ്വസ്തനായിരുന്നു. ഇന്നലെ രാവിലെ നടന്ന കിം കി നാമിന്റെ സംസ്കാര ചടങ്ങുകളിൽ കിം ജോംഗ് ഉൻ പങ്കെടുത്തു. കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ മുൻ വൈസ് ചെയർമാനായ അദ്ദേഹം 1989 മുതൽ 2017 വരെ ആശയ പ്രചാരണ വകുപ്പിന്റെ ഡയറക്ടറായിരുന്നു. ഭരണകൂടത്തിന്റെ നയങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാൻ രാജ്യത്തെ മാദ്ധ്യമങ്ങളെ ഏകോപിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |