കൊച്ചി: ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാനിന്റെ ഭാഗമായി മൾട്ടിക്യാപ്പ് ഫണ്ട് അവതരിപ്പിച്ചു. മൾട്ടികാപ്പ് ഫണ്ട് പ്ലാറ്റിനം വെൽത്ത് ബിൽഡർ, സ്മാർട്ട് ഗ്രോത്ത് പ്ലാൻ, വെൽത്തഷ്വറൻസ് എസ്.പി എന്നീ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബ്ലൂചിപ്പ് കമ്പനികൾ, ഉയർന്നുവരുന്ന ബ്ലൂചിപ്പ് കമ്പനികൾ, മിഡ്ക്യാപ്പ് കമ്പനികൾ, തിരഞ്ഞെടുത്ത ചെറിയ ക്യാപ്പ് കമ്പനികൾ എന്നിവയിൽ നിക്ഷേപിച്ച് മൂലധനം വളർത്താൻ മൾട്ടികാപ്പ് ഫണ്ടുകൾ ഉപയോഗിക്കും.
വൈവിദ്ധ്യവത്ക്കരണവും റിസ്ക് മാനേജ്മെന്റും ഉറപ്പാക്കി ഉപഭോക്താക്കൾക്ക് ആകർഷകമായ വരുമാനം നൽകാനാണ് പോർട്ട്ഫോളിയോ ലക്ഷ്യമിടുന്നതെന്ന് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് എം.ഡിയും സി.ഇ.ഒയുമായ വിഘ്നേഷ് ഷഹാനെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |