കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളും, മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ട്രാക്ടേഴ്സ് 40 ലക്ഷം ട്രാക്ടറുകൾ വിറ്റഴിച്ച് പുതിയ റെക്കാഡിട്ടു. മാർച്ചിലെ കയറ്റുമതി ഉൾപ്പെടെയാണ് ഈ നേട്ടം. മഹീന്ദ്ര ട്രാക്ടേഴ്സിന്റെ ആഗോള ഉത്പ്പാദന കേന്ദ്രമായ സഹീറാബാദ് ഫെസിലിറ്റിയിൽ നിന്ന് മഹീന്ദ്ര യുവോ ടെക് പ്ലസിലൂടെയാണ് കമ്പനി സുപ്രധാന നേട്ടം കൈവരിച്ചത്.
യു. എസിലെ ഇന്റർനാഷണൽ ഹാർവെസ്റ്ററുമായുള്ള പങ്കാളിത്തത്തിലൂടെ 1963ൽ ആദ്യ ട്രാക്ടർ പുറത്തിറക്കിയ മഹീന്ദ്ര ട്രാക്ടേഴ്സ് 2004ൽ പത്ത് ലക്ഷം യൂണിറ്റ് ഉത്പാദന നേട്ടം കൈവരിച്ചു. 2009ൽ വില്പനയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാം ട്രാക്ടർ നിർമ്മാതാവെന്ന പദവി സ്വന്തമാക്കി. 2013ൽ 20 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ലിലെത്തിയ കമ്പനി, 2019ൽ മുപ്പത് ലക്ഷം യൂണിറ്റ് വില്പന നേട്ടത്തിലെത്തി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്പനയാണ് കമ്പനി നേടിയത്.
നാല്പത് ലക്ഷം യൂണിറ്റുകളുടെ വില്പനയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഫാം എക്യുപ്മെന്റ് സെക്ടർ പ്രസിഡന്റ് ഹേമന്ത് സിക്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |