കൊച്ചി: ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവർക്ക് വിമാന ടിക്കറ്റിനൊപ്പം ടൂർ പാക്കേജും ബുക്ക് ചെയ്യാൻ കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരിൽ മേക്ക് മൈ ട്രിപ്പുമായി ചേർന്നാണ് പുതിയ പദ്ധതി.
ദുബായ്, കശ്മമീർ, രാജസ്ഥാൻ, ഗോവ, അമർനാഥ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതൽ ഗോവ പാക്കേജും 44,357 രൂപ മുതൽ ദുബായ് പാക്കേജും ലഭ്യമാണ്. കശ്മീരിലേക്ക് 39,258 രൂപ മുതലും അമർനാഥിലേക്ക് 33,000 രൂപ മുതലും പാക്കേജുകൾ ലഭ്യമാണ്.
ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, മൂന്ന് രാത്രിയും നാല് പകലും ഫോർ സ്റ്റാർ ഹോട്ടലിലെ താമസം, എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കും തിരികെ എയർപ്പോർട്ടിലേക്കും ടാക്സി സേവനം, ഭക്ഷണം, തുടങ്ങിയവ അടക്കമാണുള്ളതാണ് പാക്കേജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |