ഹരിദ്വാർ: യോഗാചാര്യൻ ബാബാ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും നേതൃത്വത്തിൽ പതഞ്ജലി വെൽനസിലെ യോഗ ഭവൻ ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. 'യോഗ - വ്യക്തിക്കും സമൂഹത്തിനും പ്രപഞ്ചത്തിനും വേണ്ടി" എന്നതായിരുന്നു ആശയം.
കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം എന്നിവയെ ബാധിക്കുന്ന ഗുരുതര അസുഖങ്ങളെ പോലും വേരോടെ പിഴുതെറിയാൻ യോഗയിലൂടെയും യോഗ അടിസ്ഥാനമാക്കിയുള്ള സംയോജിത ചികിത്സകളിലൂടെയും സാധിക്കുമെന്ന് ബാബാ രാംദേവ് പറഞ്ഞു. ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരമാണ് യോഗാധിഷ്ഠിതമായ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് ഭാരതം നൽകിയ ഏറ്റവും മൂല്യമേറിയ സമ്മാനമാണ് യോഗയെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു. പതഞ്ജലി യോഗ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹരിദ്വാറിലെയും റൂർക്കിയിലെയും ഇരുന്നൂറോളം ഗ്രാമങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |