കൊച്ചി: എണ്ണ, പെട്രോകെമിക്കൽ വ്യവസായത്തിലെ മാന്ദ്യം ഇന്ത്യയുടെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടാക്കി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കൂടിയതോടെ വില്പന മാർജിൻ കുറഞ്ഞതാണ് വിനയായത്. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 16,563 കോടി രൂപയിലേക്ക് താഴ്ന്നു. എണ്ണ, കെമിക്കൽ മേഖലകളിലെ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 1.56 ലക്ഷം കോടി രൂപയിലെത്തി.
1. റിലയൻസ് ജിയോ പ്രതിയോഹരി വരുമാനം 7.4 ശതമാനം ഉയർന്ന് 195.10 രൂപയിലെത്തി
2. 5ജി ഉപഭോക്താക്കൾ 14.8 കോടിയായി
3.കടം 1.18 ലക്ഷം കോടിയിലേക്ക് താഴ്ന്നു
4. ജിയോയുടെ ലാഭം 23.4 ശതമാനം ഉയർന്ന് 6,539 കോടി രൂപയിലെത്തി
5. റിലയൻസ് റീട്ടെയിലിന്റെ ലാഭത്തിൽ 1.1 ശതമാനം ഇടിവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |