
കോഴിക്കോട്: പ്രമുഖ ജുവലറിയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അമേരിക്കയിലെ ഫ്‌ളാഗ്ഷിപ്പ് ഷോറൂമിന് ലോസ് ആഞ്ചൽസിൽ തുടക്കമായി. നോർത്ത് അമേരിക്കയിൽ ബ്രാൻഡിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ഷോറൂം. യു.എസ്.എയിലെ ഏറ്റവും വലുതും അഞ്ചാമത്തേതുമാണ് ഈ ഷോറൂം. കാലിഫോർണിയ കോൺഗ്രസ് വുമൺ മിഷേൽ സ്റ്റീൽ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, നോർത്ത് അമേരിക്ക റീജിയണൽ ഹെഡ് ജോസഫ് ഈപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഡയമണ്ട്, പ്രഷ്യസ് ജെം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സ്വർണ നാണയങ്ങൾ ഉറപ്പായും സമ്മാനം ലഭിക്കും. നവംബർ മൂന്ന് വരെയാണ് ഓഫറിന്റെ കാലാവധി. ആഗോള മേഖലയിൽ മികച്ച മുന്നേറ്റം നടത്തുന്ന മലബാർ ഗോൾഡിന്റെ സുപ്രധാന വിപണിയായി നോർത്ത് അമേരിക്ക മാറിയെന്നും എം. പി അഹമ്മദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |