ഷാർജ: ഷാർജ മീഡിയ സിറ്റി ഫ്രീ സോണിന്റെ(ഷംസ്) യു.എ.ഇയിലെ ഏറ്റവും മികച്ച ബിസിനസ് കൺസൾട്ടൻസിയായി മലയാളിയായ ജമാദ് ഉസ്മാൻ നയിക്കുന്ന എമിറേറ്റ്‌സ് ഫസ്റ്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഏറ്റവുമധികം ബിസിനസുകൾക്ക് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി നൽകിയ കമ്പനിയാണ് എമിറേറ്റ്‌സ് ഫസ്റ്റ്. നടപ്പു വർഷത്തിലും സമാന സേവനങ്ങൾ നൽകുന്നതിനുള്ള ധാരണാപത്രം എമിറേറ്റ്‌സ് ഫസ്റ്റ് സി.ഇ.ഒ ജമാദ് ഉസ്മാനും ഷംസ് ഫ്രീസോൺ ഓപ്പറേഷൻസ് ഡയറക്ടർ റാഷിദ് സാഹുവും ഒപ്പുവച്ചു. നാലായിരത്തി എണ്ണൂറ് ബിസിനസ് ലൈസൻസുകളാണ് എമിറേറ്റ്‌സ് ഫസ്റ്റ് കഴിഞ്ഞ വർഷം ലഭ്യമാക്കിയത്. ഈ വർഷം ഏഴായിരത്തിലധികം ലൈസൻസുകളാണ് എമിറേറ്റ്‌സ് ഫസ്റ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2025 ദിർഹം (40,000 രൂപ) ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നും യു.എ.ഇയിൽ ബിസിനസ് ചെയ്യാൻ ലൈസൻസുകൾ എടുക്കേണ്ടവർക്ക് പ്രത്യേക ഓഫറുകളാണ് എമിറേറ്റ്‌സ് ഫസ്റ്റ് നൽകുന്നതെന്ന് ജമാദ് ഉസ്മാൻ അറിയിച്ചു. യു.എ.ഇയിൽ ബിസിനസ് ലൈസൻസെടുക്കാനെത്തുന്നവർക്ക് ഒറ്റ ദിവസത്തിനകം ലൈസൻസും നാലാം ദിവസം വിസയും നൽകുന്ന മികച്ച കമ്പനികളിലൊന്നാണ് എമിറേറ്റ്‌സ് ഫസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |