കൊച്ചി: മോൺട്ര ഇലക്ട്രിക് പുതിയ കാർഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ യിലാണ് എവിയേറ്റർ (ഇഎസ്സിവി), സൂപ്പർ കാർഗോ (ഇ3-വീലർ) എന്നീ മോഡലുകൾ പുറത്തിറക്കിയത്.
മോൺട്ര ഇലക്ട്രിക് ചെയർമാൻ അരുൺ മുരുഗപ്പൻ, വൈസ് ചെയർമാൻ വെള്ളയൻ സുബ്ബയ്യ, മാനേജിംഗ് ഡയറക്ടർ ജലജ് ഗുപ്ത എന്നിവർക്കൊപ്പം ത്രീവീലേഴ്‌സ് ബിസിനസ് മേധാവി റോയ് കുര്യൻ, ചെറുവാഹന വിഭാഗം സി.ഇ.ഒ സാജു നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇൻഡ്രസ്ട്രിയിലെ ഏറ്റവും ഉയർന്ന 245 കി.മീ സർട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയൽ ലൈഫ് റേഞ്ചുമായാണ് എവിയേറ്റർ (ഇ.എസ്.വി) വരുന്നത്. 3.5 ടണ്ണാണ് ഭാരം. 80 കിലോവാട്ട് പവറും, 300 എൻഎം ടോർക്കുമുണ്ട്. 7 വർഷം അല്ലെങ്കിൽ 2.5 ലക്ഷം കിലോമീറ്റർ വരെ വാറന്റിയുണ്ട്.
മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായി നൂതനവും സുസ്ഥിരവുമായ ക്ലീൻ മൊബിലിറ്റി സൊല്യൂഷനുകൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് മോൺട്ര ഇലക്ട്രിക് (ടി.ഐ ക്ലീൻ മൊബിലിറ്റി) ചെയർമാൻ അരുൺ മുരുഗപ്പൻ പറഞ്ഞു.
എവിയേറ്റർ ഇന്ത്യയിലെ ആദ്യത്തെ ട്രൂ ഇ.വിയാണെന്ന് മോൺട്ര ഇലക്ട്രിക് (ടി.ഐ ക്ലീൻ മൊബിലിറ്റി) മാനേജിംഗ് ഡയറക്ടർ ജലജ് ഗുപ്ത പറഞ്ഞു.
വില 15.99 ലക്ഷം രൂപ
സൂപ്പർ കാർഗോ
ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സർട്ടിഫൈഡ് റേഞ്ചും (200+കി.മീ), 150 കിലോമീറ്റർ റിയൽ ലൈഫ് റേഞ്ചും സൂപ്പർ കാർഗോ ഇത്രീവീലർ നൽകുന്നു. 1.2 ടൺ ഭാരമുള്ള വാഹനം 3 കാർഗോ ബോഡി വകഭേദങ്ങളിലും, 15 മിനിറ്റ് ഫുൾ ചാർജ് ഓപ്ഷനിലും ലഭ്യമാണ്.
വില
4.37 ലക്ഷം രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |