തിരുവനന്തപുരം: സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന സബ്സിഡി വെള്ളിച്ചെണ്ണ എന്നിവയുടെ വില വർദ്ധിപ്പിച്ചു. സബ്സിഡി വെളിച്ചെണ്ണ അരലിറ്ററിന് 65 രൂപയിൽ നിന്നും 75 രൂപയാണ് വർദ്ധിച്ചത്. സബ്സിഡി മുളകിന്റെ വില അര കിലോയ്ക്ക് 73 രുപയിൽ നിന്നും 65 രൂപയായി കുറച്ചു.
സബ്സിഡി നിരക്ക് പൊതു വിപണിയ്ക് അനുസൃതവമായി പുതുക്കാൻ സപ്ലൈകോയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയിൽ വില വർദ്ധിച്ച സാഹചര്യത്തിൽ വില പുതുക്കണമെന്ന് സപ്ലൈകോ എംഡിയും ശുപാർശ ചെയ്തിരുന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില പരിഷ്‌ക്കരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |