കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്,ടി കൊച്ചിയിലെ ഇൻഫോപാർക്കിൽ സംഘടിപ്പിച്ച യു.എസ്.ടി ഗോൾ 2025 അന്തർ-സ്ഥാപന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഗാഡ്‍ജിയൺ സ്മാർട്ട് സിസ്റ്റംസ് ജേതാക്കളായി. സ്ട്രാഡയിൽ നിന്നുള്ള ടീമാണ് റണ്ണർ അപ്പ്. എക്സ്പീരിയൺ രണ്ടാമത്തെ റണ്ണർ അപ്പായി. സ്ട്രാഡായിൽ നിന്നുള്ള റിനേഷ് റൂബൻ അഞ്ചു ഗോളുകൾ നേടി ടോപ് സ്‌കോറർ ആയി. സ്ട്രാഡയുടെ അശ്വിൻ പി. എസ് മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ഗാഡ്‌ജിയൺ താരമായ യാസിർ ആന്ത്രോത്ത് ഈ വിഭാഗത്തിൽ പ്ലേയർ ഒഫ് ദ ടൂർണമെന്റായി. വനിതാ വിഭാഗത്തിൽ യു.എസ്.ടി ടീം ജേതാക്കളായി. ടാറ്റാ കൺസൾട്ടൻസി സർവീസസ് ടീം റണ്ണർ അപ്പും കോഗ്നിസന്റ് രണ്ടാമത്തെ റണ്ണർ അപ്പുമായി. സമാപന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ സമ്മാനത്തുക മൂന്നു വിഭാഗങ്ങളിലായി മത്സര ജേതാക്കൾക്ക് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |