കോഴിക്കോട്: ആഗോള ജുവലറി ശൃംഖലയായ മലബാർ ഗോൾഡിന്റെ മാതൃകമ്പനിയായ മലബാർ ഗ്രൂപ്പ് തമിഴ്‌നാട്ടിലെ പെൺകുട്ടികൾക്ക് 2.80 കോടി രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. നടപ്പു അദ്ധ്യയന വർഷത്തിൽ തമിഴ്‌നാട്ടിലെ 446 സർക്കാർ സ്‌കൂളുകളിലെ 3,500ലധികം വിദ്യാർത്ഥിനികൾക്ക് പദ്ധതി പ്രയോജനമാകും. മലബാർ ഗ്രൂപ്പ് നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയുടെ പ്രഖ്യാപനവും ആദ്യ വിതരണവും ചെന്നൈയിൽ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, തമിഴ്നാട് റീജിയണൽ മേധാവി കെ.ബി യാസർ, സോണൽ മേധാവികളായ ടി. പി അമീർ ബാബു, സുധീർ മുഹമ്മദ്, പി. എം നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിൽ 21,000ത്തിലധികം പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകുന്നതിനായി മലബാർ ഗ്രൂപ്പ് 16 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കി സമൂഹത്തിന്റെ വികസനത്തിൽ പങ്കാളികളാക്കാനാണ് മലബാർ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. 2007ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇന്ത്യയിലുടനീളം 95,000ത്തിൽ അധികം പെൺകുട്ടികൾക്കായി 60 കോടിയിലേറെ രൂപ ചെലവഴിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |