കൊച്ചി: പ്രമുഖ മാട്രസ് കമ്പനിയായ പെപ്‌സ് പുതിയ മെത്തകളുടെ മൂന്ന് ശ്രേണികൾ കേരള വിപണിയിലിറക്കി. പെപ്‌സ് കംഫർട്ട്, പെപ്‌സ് സുപ്രീം, പെപ്‌സ് റെസ്റ്റോണിക്ക് മെമ്മറി ഫോം എന്നീ ശ്രേണികളാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ പെപ്‌സ് കമ്പനി സി.ഇ.ഒ ജി ശങ്കർ റാം അവതരിപ്പിച്ചത്. സുഖനിദ്ര, പിന്തുണ, ഈട് എന്നിവയ്ക്ക് പ്രാധാന്യം നൽകി യൂറോപ്യൻ സാങ്കേതികവിദ്യയിൽ അവതരിപ്പിച്ചിരിക്കുന്ന മാട്രസുകൾ 93 ശതമാനവും ബയോ ഡിഗ്രേഡബിൾ വസ്തുക്കളുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മതിയായ ഉറക്കം ഉറപ്പാക്കുന്നതിനെ കുറിച്ച് അവബോധം വർദ്ധിക്കുന്ന കാലയളവിൽ മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കാൻ പെപ്‌സ് പ്രതിഞ്ജാബദ്ധരാണെന്ന് ശങ്കർ റാം പറഞ്ഞു. 24 സ്ലീപ് സ്റ്റോറുകളും 200 മാൾട്ടി ബ്രാൻഡ് സ്‌റ്റോറുകളുമായി കേരളത്തിൽ പെപ്‌സ് മുൻനിരയിലാണെന്നും അദ്ദേഹം പറഞ്ഞു. 15,999 രൂപ മുതലാണ് പുതിയ ശ്രേണിയിലെ ക്യൂൻ സൈസ് മെത്തകളുടെ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |