കൊച്ചി: തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിന്റെ പുനരുദ്ധാരണം ലിഫ്റ്റ് സൗകര്യത്തോടെ ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അഡ്വ. കെ. ജി അനിൽകുമാറിന്റെ സ്പോൺസർഷിപ്പിൽ പൂർത്തിയാക്കി.
ക്ഷേത്ര തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ഐ.സി.എൽ വൈസ് ചെയർമാനും സി.ഇ.ഒയുമായ ഉമ അനിൽകുമാർ, മകൻ അമൽജിത്ത് എ. മേനോൻ എന്നിവർ ഭദ്രദീപം കൊളുത്തി. ക്ഷേത്രം പ്രസിഡണ്ട് ഡോ. സുന്ദർ മേനോൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ, സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |