111 പുതിയ ശാഖകൾ തുറക്കുന്നു
കൊച്ചി: പുതിയ 111 ശാഖകളുമായി ബാങ്ക് ഒഫ് ഇന്ത്യ (ബി.ഒ.ഐ) പ്രവർത്തനം വിപുലീകരിക്കുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കി ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് ഒഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ രജനീഷ് കർണാടക് വ്യക്തമാക്കി. എറണാകുളം സോണിന് കീഴിൽ പാലക്കാട് ആലത്തൂർ, കോഴിക്കോട് പന്തീരാങ്കാവ്, അങ്കമാലി എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുറന്നത്.
ബാങ്കിംഗ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തി പ്രവർത്തനക്ഷമത വർദ്ധിപ്പിച്ച് ഉപഭോക്താക്കൾക്ക് നവീന അനുഭവങ്ങൾ പകരാനാണ് ലക്ഷ്യമിടുന്നതെന്ന് രജനീഷ് കർണാടക് പറഞ്ഞു. ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും, വ്യക്തികൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും ആവശ്യമായ വിഭവങ്ങൾ നൽകാനും പ്രതിജ്ഞാബദ്ധരാണെന്ന് രജനീഷ് കർണാടക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |