കൊച്ചി: പ്രവർത്തനങ്ങളിൽ പൂർണ സുതാര്യത ഉറപ്പാക്കി നിക്ഷേപ സമൂഹത്തിന്റെ വിശ്വാസമാർജിക്കാനാണ് ശ്രമമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) പുതിയ ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. സെബിയുടെ ബോർഡംഗങ്ങൾ മറ്റ് പദവികൾ വഹിച്ചിട്ടുണ്ടെങ്കിൽ ആ വിവരം വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് അംഗങ്ങളുടെ വിരുദ്ധ താത്പര്യങ്ങൾ നിയന്ത്രണ ഏജൻസിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതിനാലാണ് നയം മാറ്റം.
സെബിയുടെ മുൻ അധ്യക്ഷയായ മാധവി പുരി ബുച്ചിന്റെ അദാനി ഗ്രൂപ്പ് ഒഫ് കമ്പനികളുമായുള്ള ബന്ധം ഹിണ്ടൻബെർഗ് റിസർച്ച് വെളിപ്പെടുത്തിയതിനെ തുടർന്ന് വലിയ വിവാദമായിരുന്നു.
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം ഇന്ത്യൻ ഓഹരി വിപണിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും തുഹിൻ കാന്ത പാണ്ഡെ കൂട്ടി്ച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |