കൊച്ചി: രൂപയുടെ മൂല്യത്തകർച്ച നേരിടാനായി റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിറ്റഴിച്ചതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഫെബ്രുവരി 28ന് അവസാനിച്ച വാരത്തിൽ 63,869 കോടി ഡോളറായി കുറഞ്ഞു. അവലോകന കാലയളവിൽ വിദേശ നാണയ ശേഖരത്തിൽ 178 കോടി ഡോളറിന്റെ കുറവാണുണ്ടായത്. ഡോളർ ഉൾപ്പെടെയുള്ള വിദേശ നാണയങ്ങളുടെ മൂല്യം 49.3 കോടി ഡോളറിന്റെ ഇടിവുണ്ടായി. സ്വർണ ശേഖരത്തിന്റെ മൂല്യം 130.4 കോടി ഡോളർ കുറഞ്ഞ് 7327.2 കോടി ഡോളറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |