കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആമസോൺ ഇന്ത്യ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉത്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നു. ലഘുഭക്ഷണങ്ങൾ, ഗൃഹാലങ്കാരങ്ങൾ, സാരികൾ, ചർമ്മ സംരക്ഷണം, അടുക്കള ഉപകരണങ്ങൾ, ഫാഷൻ, കായിക വസ്ത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉത്പന്നങ്ങളാണ് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ വനിതാ സംരംഭകരുടെ കഠിനാദ്ധ്വാനവും സർഗാത്മകതയും തിരിച്ചറിയാൻ ലഭിക്കുന്ന അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്നും ബിസിനസ് വളർച്ചയ്ക്ക് ഇ-കൊമേഴ്സ് ഉപയോഗിക്കുകയും പ്രാദേശിക പാരമ്പര്യങ്ങൾ നിലനിർത്തുകയും ചെയ്യുന്ന വനിതകളുടെ ഉത്പന്നങ്ങൾ മുന്നിലേക്ക് അണിനിരത്തുകയാണെന്നും ആമസോൺ ഇന്ത്യ സെയിൽസ് ഡയറക്ടർ ഗൗരവ് ഭട്നഗർ പറഞ്ഞു. 2017ൽ ആരംഭിച്ച ആമസോൺ സഹേലി ഇന്ത്യയിലുടനീളമുള്ള വനിത സംരംഭകരുടെ ഉത്പന്നങ്ങൾക്ക് ഏറെ പ്രാമുഖ്യമാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |