കൊച്ചി: ഉപഭോക്താക്കളെ ചേർക്കുന്നതിനായി ആധാർ സജ്ജമായ ഇ-കെ.വൈ.സി ചെയ്യുന്നതിന് പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്നിന്‍ അനുമതി ലഭിച്ചു. ഇതോടെ സമ്പൂർണ ഡിജിറ്റൽ ഇ-കെ.വൈ.സി പ്രക്രിയ നടപ്പാക്കാൻ മുത്തൂറ്റ് മൈക്രോഫിന്നിന് കഴിയും. ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ വനിതാ സംരംഭകർക്കും ജോയിന്റ്-ലെൻഡിംഗ് ഗ്രൂപ്പുകൾക്കും (ജെ.എൽ.ജി) മറ്റ് പിന്നാക്ക സമൂഹങ്ങൾക്കും തടസമില്ലാതെയും പേപ്പർ രഹിതവുമായ ഓൺ ബോർഡിംഗ് ഇതോടെ സാദ്ധ്യമാകും. മുത്തൂറ്റ് മൈക്രോഫിൻ പ്രവർത്തിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇ-കെ.വൈ.സി പദ്ധതി നടപ്പാക്കും.
ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഓൺ ബോർഡ് ചെയ്യാനും മൈക്രോലോണുകളും ഇൻഷ്വറൻസും ഉൾപ്പെടെയുള്ള വിവിധ സാമ്പത്തിക സേവനങ്ങൾ നേടാനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും കഴിയുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ സി.ഇ.ഒ സദാഫ് സയീദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |