; ഫെബ്രുവരിയിൽ 8,567 യൂണിറ്റുകളുടെ വില്പന
കൊച്ചി: നിസാൻ മാഗ്‌നൈറ്റിന്റെ 50,000 യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് നിസാൻ മോട്ടോർ ഇന്ത്യ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാഗ്‌നൈറ്റിന്റെ 6,239 യൂണിറ്റ് കയറ്റുമതി കൂടി നേടിയതോടെയാണ് നിസാൻ ഈ നേട്ടം കൈവരിച്ചത്. അടുത്തിടെ, ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (എൽ.എച്ച്.ഡി) കയറ്റുമതി ആരംഭിച്ചതോടെ ഈ നേട്ടം വേഗത്തിൽ കൈവരിക്കാനായി. ഫെബ്രുവരി മാസം ആഭ്യന്തര വിപണിയിൽ 2,328 വാഹനങ്ങൾ കൂടി വിറ്റഴിച്ച് കയറ്റുമതിയുൾപ്പെടെ 8,567 വാഹനങ്ങളുടെ മൊത്തം വിൽപ്പനയും നിസാൻ സ്വന്തമാക്കി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 97 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഒപ്പം, സുസ്ഥിര വികസനത്തിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി പുതിയ നിസാൻ മാഗ്നൈറ്റ് ബി.ആർ10 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ പൂർണമായും ഇ20 അനുസൃതമാണെന്ന് നിസാൻ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |