കൊച്ചി: സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവർക്കായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേക്ക്(ആർ.സി.സി) എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നു.
ഇന്ന് വൈകിട്ട് നാല് മണിക്ക് ആർ.സി.സിയിൽ നടക്കുന്ന ചടങ്ങിൽ എൽ.ഐ.സി സോണൽ മാനേജർ ജി. വെങ്കിട്ടരമണൻ, എക്സിക്യുട്ടീവ് ഡയറക്ടർ എസ്. കൃഷ്ണകുമാർ എന്നിവർ വിതരണം നിർവഹിക്കും. എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ
എസ്. പ്രേംകുമാർ. ആർ.സി.സി തിരുവനന്തപുരം ഡയറക്ടർ ഡോ. രേഖ എ. നായർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |