കൊച്ചി: 100 വർഷത്തിലേറെ ചരിത്രമുള്ള പ്രശസ്ത ജർമ്മൻ അടുക്കള ബ്രാൻഡായ നോൾട്ടെ കുച്ചൻ കൊച്ചിയിൽ ആദ്യത്തെ എക്‌സ്പീരിയൻസ് കേന്ദ്രം തുടങ്ങി. മുൻനിര ഹോം ഡെക്കോറായ വിസ്മ ഹോം സൊല്യൂഷൻസുമായി സഹകരിച്ചാണ് സെന്റർ ആരംഭിച്ചത്. 15,500 ചതുരശ്ര അടി വിസ്തീർണത്തിൽ വിവിധ കിച്ചൺ ഡിസൈനുകളാണ് കൊച്ചി ഷോറൂമിൽ ഒരുക്കുന്നത്. ഷോറൂമിലൂടെ ഉയർന്ന നിലവാരമുള്ള ജർമ്മൻ കരകൗശല വൈദഗ്ധ്യവും പ്രദർശിപ്പിക്കുക മാത്രമല്ല, പ്രീമിയം ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയിൽ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ്‌ഡ് സേവനങ്ങളും ലഭിക്കും. കൊച്ചിയിലെ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങൾ കാണാനും സ്പർശിക്കാനും അനുഭവിച്ചറിയാനും സാധിക്കും. പരിസ്ഥിതിസൗഹൃദമായി കരകൗശല വിദഗ്ധർ നിർമ്മിച്ച ഫർണിച്ചറുകളും അലങ്കാരങ്ങളും, ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കുന്നു. പ്രീമിയം മാർക്കറ്റ് വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |