കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്‌സിംഗ് ലുലു ഫ്ളൈറ്റ് കിച്ചന്റെയും കൊച്ചി ലുലുമാളിന്റെയും നേതൃത്വത്തിൽ മാരിയറ്റ് കോർട്ട് യാർഡിൽ സംഘടിപ്പിച്ചു. ഈ സീസണിൽ 30 ടണ്ണിലധികം ഫ്രൂട്‌സ് മിക്‌സ് ചേരുവകൾ ചേർത്താണ് ലുലുവിലെ കേക്ക് നിർമ്മാണം. രണ്ടുലക്ഷം കേക്കുകൾ നിർമ്മിച്ച് ലുലു സ്റ്റോറുകളിൽ എത്തിക്കും. അഞ്ച് വകഭേദങ്ങളിൽ ഡിസംബർ ഒന്നുമുതൽ കേരളത്തിലെ ലുലു സ്റ്റോറുകളിൽ കേക്കുകൾ ലഭ്യമാകും. കൊച്ചി ലുലു റീജിയണൽ ഡയറക്ടർ സുധീഷ് ചെരിയിൽ കേക്ക് മിക്‌സിംഗ് ഉദ്ഘാടനം ചെയ്തു.
പ്രത്യേകം തയ്യാറാക്കിയ മേശയിൽ കേക്ക് നിർമ്മിക്കുന്നതിനുള്ള ചേരുവകളായ കശുവണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാൻഡിഡ്‌ചെറി, ലൈംപീൽ, ഓറഞ്ച് പീൽ, മിക്‌സഡ് ഫ്രൂട്ട്ജാം, ഗ്രേപ്പ് ജ്യൂസ് മിക്‌സഡ്‌സ്‌പൈസ് എന്നിവ വിശിഷ്ടാതിഥികളുടെ നേതൃത്വത്തിൽ മിക്‌സ് ചെയ്തു. കേക്ക് മിക്‌സ് മൂന്നുമാസം സൂക്ഷിച്ചതിനുശേഷം നിർമ്മാണം ആരംഭിക്കും.
ബിഗ്‌ബോസ് താരവും ഇൻഫ്‌ളുവൻസറുമായ റെനീഷ, ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച് ആർ ഹെഡ് അനൂപ് മജീദ്, ലുലു ഫ്ളൈറ്റ് കിച്ചൻ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ കെ. ഷെമിമോൻ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനാടത്ത്, ലുലുഗ്രൂപ്പ് ഇന്ത്യ സെൻട്രൽ കിച്ചൻ എക്‌സിക്യുട്ടീവ് ഷെഫ് ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |