കൊച്ചി: കപ്പൽ നിർമ്മാണത്തിലെ സഹകരണം, നവീകരണം, നിക്ഷേപം എന്നിവ ചർച്ച ചെയ്യുന്ന ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ് ഇന്ന് കൊച്ചിയിൽ നടക്കും. അനവ്യൂ റീജന്റ് ഹോട്ടലിൽ ഉച്ചകഴിഞ്ഞ് 3.30ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ ഉദ്ഘാടനം ചെയ്യും.
മാരിടൈം വാരത്തിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് കൊച്ചിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വികസിത് ഭാരത് 2047 എന്ന ദേശീയലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയെ ആഗോളതലത്തിൽ മുൻനിരയിലുള്ള അഞ്ചു മാരിടൈം രാജ്യങ്ങളിൽ ഉൾപ്പെടുത്താനുള്ള മാർഗരേഖ ചർച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |