
തൃശൂർ: വനം വകുപ്പിന് കീഴിലുള്ള ചാലക്കുടി ഉൾവനത്തിലെ തവളക്കുഴിപ്പാറയിലെ ഊരുകളിലെ നിർദ്ധനരായ 44 കുടുംബങ്ങൾക്ക് ഐ.സി.എൽ ഫിൻകോർപ്പ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിലൂടെ(സി.എസ്.ആർ) സഹായമൊരുക്കുന്നു. വീടുകളുടെ അറ്റകുറ്റപ്പണികൾ മുതൽ വെള്ളവും വെളിച്ചവും വഴിയും ഒരുക്കാനും കുട്ടികളുടെ +2 വരെയുള്ള വിദ്യാഭാസം സൗജന്യമായി ലഭ്യമാക്കുന്നതിനും പദ്ധതി ഐ.സി.എൽ ഫിൻകോർപ് നടപ്പാക്കുമെന്ന് ചെയർമാൻ അഡ്വ. കെ. ജി അനിൽകുമാർ അറിയിച്ചു. കാടിനുള്ളിൽ ജീവിക്കുന്ന മലയ വിഭാഗത്തിലുള്ളവരുടെ വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സ്ഥലം എം.എൽ.എ സനീഷ്‌കുമാറിന്റെ നിർദേശം പരിഗണിച്ചാണ് ഐ.സി.എൽ ഇടപെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |