
കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര ബാങ്കുകൾ, ഫിൻടെക്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, സർക്കാരുകൾ തുടങ്ങിയവയ്ക്ക് പേയ്‌മെന്റ്, തിരിച്ചറിയൽ, സ്മാർട്ട് ടാഗിംഗ്, ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി) സംവിധാനങ്ങൾ ലഭ്യമാക്കുന്ന മണിപ്പാൽ പെയ്‌മെന്റ് ആൻഡ് ഐഡന്റിറ്റി സൊല്യൂഷൻസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ നൽകി.
400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 1.75 കോടി
ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റൽ, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എൽ ക്യാപിറ്റൽ സർവീസസ്, നുവാമ വെൽത്ത് മാനേജ്‌മെന്റ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |