SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിച്ച് യമഹ

Increase Font Size Decrease Font Size Print Page
yahama

കൊച്ചി: യമഹ മോട്ടോർ ഇന്ത്യയിൽ പുതിയ മൂന്ന് ബൈക്കുകളും ഇലക്ട്രിക് മോഡലുകളും അവതരിപ്പിച്ചു. മോഡേൺ റെട്രോ സ്‌പോർട്‌സ് ബൈക്ക് എക്‌സ്.എസ്.ആർ 155 നൊപ്പം യമഹയുടെ ആദ്യ ഇലക്ട്രിക് മോഡലുകളായ എയിറോക്‌സ് ഇയും ഇ.സി 06 കഴിഞ്ഞ ദിവസം വിപണിയിലെത്തി. യുവാക്കൾക്കായി എഫ്.ഇസഡ് റേവ് ബൈക്കും പുറത്തിറങ്ങി.

ഇലക്ട്രിക് മോഡലായ എയ്‌റോക്‌സ് ഇ 9.4 കെ.ഡബ്ല്യു മോട്ടറും ഡ്യുവൽ 3 കെ.ഡബ്ല്യു.എച്ച് ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. 106 കിലോമീറ്റർ റേഞ്ച് ലഭിക്കും. ഇ. ഇ.വി സ്‌പോർട്ടി ഡിസൈനും വൈ കണക്‌ട് ആപ്പിനുള്ള സ്മാർട്ട് കണക്ടിവിറ്റിയും ഉൾക്കൊള്ളുന്നു. ഇ.സി 06, 160 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 4.5 കെ.ഡബ്ല്യു മോട്ടോർ സജ്ജമായ ദിനസഞ്ചാര ഇ,വിയാണ്.
149 സി.സി എൻജിൻ, എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഗ്രാഫിക്‌സ് എന്നിവയാണ് പ്രത്യേകതയെന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ഇറ്റാരു ഒട്ടാനി പറഞ്ഞു.

പ്രത്യേകതകൾ
ക്ലാസിക് ഡിസൈനും ആധുനിക എൻജിനീയറിംഗും ഒന്നിക്കുന്ന ബൈക്ക്, 155സി.സി ലിക്വിഡ്കൂൾഡ് എൻജിനും വി.വി.എ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. ഡ്യുവൽ ചാനൽ എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

എഫ്.ഇസഡ് റേവ് ഇ.വി വില

1,17,218 രൂപ.

എക്‌സ്.എസ്.ആർ155(എക്‌സ് ഷോറൂം വില)

1,49,990 രൂപ മുതൽ

TAGS: BUSINESS, YAHAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY