
കൊല്ലം: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിന്റെ 25ാം വാർഷികത്തിൽ അമൃത സർവകലാശാല എട്ടു മുതൽ +2 തലം വരെയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസം, ക്വിസ് എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ ആറിനാണ് ജില്ലാ തല മത്സരങ്ങൾ. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ജനുവരി 12ന് കൊല്ലം അമൃതപുരിയിലെ അമൃത വിശ്വാവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ഇടം പിടിക്കും. 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക. മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: നവംബർ 25. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: orulokam.amrita.edu
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |