
കൊച്ചി: ഡോൾബിയും മ്യൂസിക്247ഉം മഹീന്ദ്രയുമായി സഹകരിച്ച് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോൾബി അറ്റ്‌മോസ് മ്യൂസിക്കിന്റെ അനന്തസാധ്യതകൾ അവതരിപ്പിച്ചു. സ്‌റ്റുഡിയോയിൽ നിന്നും സിനിമയിലേക്കും അവിടെനിന്ന് കാറുകളിലേക്കും മികച്ച ശബ്ദാനുഭവം എങ്ങനെ കൈമാറാമെന്ന് തെളിയിക്കുന്ന വേദിയിൽ, രഞ്ജിൻ രാജ് വർമ്മ സംഗീതം നൽകിയ പൊങ്കാല എന്ന ചിത്രത്തിലെ രാവിന്റെ ഏകാന്ത എന്ന ഗാനം തീയേറ്ററിലും തുടർന്ന് ഡോൾ ബി സൗകര്യമുള്ള മഹീന്ദ്ര എക്‌സ് .യു.വി 3 എക്‌സ്. ഒയിലും പ്രദർശിപ്പിച്ചു. സംഗീതം കൂടുതൽ വ്യക്‌തതയോടെയും വൈകാരികതയോടെയും ആസ്വാദകരിലെത്തിക്കാൻ ഡോൾബി അറ്റ്മോസ് സഹായിക്കുന്നതായി മ്യൂസിക്247 സ്‌ഥാപകനും മാനേജിംഗ് പാർട്ണറുമായ നവീൻ ഭണ്ഡാരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |